Type Here to Get Search Results !

Bottom Ad

നബാര്‍ഡ് സഹായത്തോടെ മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം


ബോവിക്കാനം (www.evisionnews.in): മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മാണം യാഥാര്‍ഥ്യമാകുന്നു. കെട്ടിടത്തിന്റെ എസ്റ്റിമേറ്റിനു തദ്ദേശഭരണവകുപ്പ് ചീഫ് എഞ്ചിനീയര്‍ അനുമതി നല്‍കി. ഒരാഴ്ചക്കകം ടെന്‍ഡര്‍ ക്ഷണിക്കും. നബാര്‍ഡ് ധനസഹായത്തോടെ എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെടുത്തി രണ്ടുകോടി പത്തുലക്ഷം രൂപയാണ് മുളിയാര്‍ സിഎച്ച്സി കെട്ടിടത്തിനായി അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള കെട്ടിടത്തോടു ചേര്‍ന്നു മൂന്നു നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. ഇതോടനുബന്ധിച്ചു മൂന്നു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും നിര്‍മിക്കും.

രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളതാണ് പുതിയ കെട്ടിടം. എന്‍ഡോസള്‍ഫാന്‍ പാക്കേജിന്റെ ആരംഭത്തില്‍ 2012ലാണ് ഇതിനുള്ള പണം അനുവദിച്ചത്. പദ്ധതിക്കു സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചുവെങ്കിലും സാങ്കേതികാനുമതി കിട്ടാതിരുന്നതാണ് നിര്‍മാണം വൈകിച്ചത്. ഇതിനൊപ്പം ഭരണാനുമതി ലഭിച്ച മുള്ളേരിയ, കിന്നിങ്കാര്‍ പിഎച്ച്സി കെട്ടിടങ്ങളുടെ നിര്‍മാണം നേരത്തേ തന്നെ പൂര്‍ത്തിയായിരുന്നു. 

നേരത്തേ പിഎച്ച്സി ആയിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചിരുന്ന അതേ കെട്ടിടത്തിലാണ് സിഎച്ച്സി ആക്കി ഉയര്‍ത്തിയിട്ടും ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ചതാണിത്. കാലപ്പഴക്കം മൂലം കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുമരും പൊട്ടി അടര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. തകര്‍ച്ചാ ഭീഷണി നേരിടുന്നതിനൊപ്പം മഴയില്‍ ചോര്‍ന്നൊലിക്കുന്നതും പതിവാണ്. യോഗങ്ങളും മറ്റും ചേരുവാന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഇല്ലാത്ത ജില്ലയിലെ ഏക സിഎച്ച്‌സി കൂടിയാണിത്.




Post a Comment

0 Comments

Top Post Ad

Below Post Ad