Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് കരുവളത്ത് മദ്യലഹരിയില്‍ അനുജന്‍ ജ്യേഷ്ഠനെ കടിച്ച് പരിക്കേല്‍പ്പിച്ചു.


കാഞ്ഞങ്ങാട്: ജ്യേഷ്ഠനെ കടിച്ച് പരിക്കേല്‍പ്പിച്ച അനുജനെതിരെ കേസ്.പടന്നക്കാട് കരുവളത്തെ നിര്‍മ്മാണതൊഴിലാളി ബാബുവിനെ(42) മദ്യലഹരിയില്‍ കടിച്ച് പരിക്കേല്‍പ്പിച്ച അനുജന്‍ സുനിലിനെതിരെയാണ് കേസ്. ഇലക്ട്രീഷ്യനായ സുനില്‍ ദിവസവും മദ്യപിച്ചുവന്ന് തന്നെയും ഭര്‍ത്താവിനെയും ദ്രോഹിക്കുന്നത് പതിവാക്കിയിരിക്കയാണെന്നും കഴിഞ്ഞ ദിവസം ഇയാളുടെ അക്രമം തടയുന്നതിനിടയിലാണ് ഭര്‍ത്താവ് ബാബുവിനെ കടിച്ച് മുറിവേല്‍പ്പിച്ചതെന്നും ബാബുവിന്റെ ഭാര്യ ശൈലജ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

keywords: kanhangad-drugs-brother-attack

Post a Comment

0 Comments

Top Post Ad

Below Post Ad