Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ മര്‍ദിച്ച കേസ്; അക്രമികൾ സഞ്ചരിച്ച ഹോണ്ട സിറ്റി കാർ കസ്റ്റഡിയിൽ



കാസര്‍കോട് (www.evisionnews.in): കാസര്‍കോട് -മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ ആക്രമിച്ച സംഘം സഞ്ചരിച്ച ഹോണ്ട സിറ്റി കാർ ടൌൺ പോലീസ് കസ്റ്റഡിയിൽ എടുത്തു . കാറിന് വഴികൊടുത്തില്ലെന്ന് ആരോപിച്ച് ഒരുപ്രകോപനവുമില്ലാതെയാണ് ഡ്രൈവര്‍ ബി.സുരേഷിനെ ആക്രമിച്ചത്.സുരേഷ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

അതിനിടെ പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കാസര്‍കോട്- മംഗലാപുരം റൂട്ടില്‍ സര്‍വീസ് നിര്‍ത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. 

കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ഡിപ്പോയില്‍ തൊഴിലാളിസംഘടനകള്‍ സംയുക്തമായി പ്രകടനവും പൊതുയോഗവും നടത്തി. മോഹനന്‍ പാടി, കെ.ഗണേശന്‍, പി.വി.ഉദയകുമാര്‍, എന്‍.സി.ടി.ഗോപിനാഥ്, പി.വി.രതീശന്‍, കെ.കുഞ്ഞിരാമന്‍, എം.എസ്.കൃഷ്ണകുമാര്‍, പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.


keywords:kasaragod-ksrtc-driver-assault-case




Post a Comment

0 Comments

Top Post Ad

Below Post Ad