കാഞ്ഞങ്ങാട്: (www.evisionnews.in)കെ.എസ്.ടി.പി റോഡ് നിര്‍മ്മാണതൊഴിലാളി റോഡ് നിര്‍മ്മാണ വാഹനം ദേഹത്ത് കയറി മരണപ്പെട്ടു.
പശ്ചിമബംഗാള്‍ സ്വദേശി ഹൗളി ബിനോയിയാണ്(46) മരണപ്പെട്ടത്.
ഇന്നലെ ഉച്ചയോടെ ചിത്താരി ചാമുണ്ഡികുന്നിലാണ് അപകടം. കെ.എസ്.ടി.പിയുടെ റോഡ് നിര്‍മ്മാണത്തിനുപയോഗിച്ചുവരുന്ന കെ.എല്‍.07 ബി.വൈ.9196 നമ്പര്‍ മണ്ണ് ലവലിംഗ് വാഹനം തട്ടിയാണ് അപകടം. വാഹനം അശ്രദ്ധമായി പിന്നിലേക്ക് എടുത്തപ്പോള്‍ പിന്നില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന ഹൗളി വാഹനം തട്ടി നിലത്ത് വീഴുകയായിരുന്നു. ഇതിന്‌ശേഷം ഇതേവാഹനം ദേഹത്ത് കയറുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ സഹപ്രവര്‍ത്തകര്‍ മംഗലാപുരത്തും എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
key words;acidnt-kstp-kanhgad

Post a Comment
0 Comments