Type Here to Get Search Results !

Bottom Ad

കാറും ബൈക്കും കൂട്ടിയിടിച്ച് റാണിപുരം സ്വദേശി മരിച്ചു

രാജപുരം (www.evisionnews.in): കാറും ബൈക്കും കൂട്ടിയിടിച്ച് റാണിപുരം സ്വദേശി മരിച്ചു. റാണിപുരം പന്തിക്കാലിലെ തളികപ്പറമ്പില്‍ ജോസഫിന്റെ മകന്‍ ആന്റോ ജോസഫ് (38) ആണ് മരിച്ചത്. കര്‍ണാടകയിലെ കുശാല്‍നഗര്‍ പെരിയ പട്ടണത്താണ് അപകടം. കൂടെ ഉണ്ടായിരുന്ന സഹോദരി ഭര്‍ത്താവ് വിനോദിനെ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു ആന്റോ. വിനോദിനൊപ്പം റാണിപുരത്ത് നിന്നും ബംഗളൂരിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അപകടം. 

അമ്മ: മേരി, ഭാര്യ: സോഫിയ പൊടിമറ്റത്തില്‍ (ജെറുസലേം). മകള്‍: ആന്‍സില മരിയ. സഹോദരങ്ങള്‍: മനോജ് (കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂള്‍, ബംഗളൂരു), ബിജു (ഹെഡ്മാസ്റ്റര്‍, സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍, പി.ടി ചാക്കോ നഗര്‍ കുറ്റിയാടി), സി. മിനി (മൂവാറ്റുപുഴ), ഷീന വിനോദ്


keywords:kasaragod-rajapuram-accident-death

Post a Comment

0 Comments

Top Post Ad

Below Post Ad