കാസര്‍കോട്:(www.evisionnews.in)നിര്‍മാണ തൊഴിലാളികളുടെ സര്‍വീസ് പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു)ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നിലവില്‍ സര്‍വീസ് കണക്കാക്കാതെ എല്ലാവര്‍ക്കും മിനിമം പെന്‍ഷനായി 1000 രൂപയാണ് നല്‍കി വരുന്നത്.ഇരുപത് വര്‍ഷത്തിലധികം സര്‍വീസ് ഉള്ളവര്‍ക്കും കേവലം 5 വര്‍ഷം മാത്രം സര്‍വീസ് ഉള്ളവര്‍ക്കും ഒരേ തുക നല്‍കുന്നത് വലിയ അനീതിയാണെന്ന് യോഗം വിലയിരുത്തി.മിനിമം പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തി പ്രതിവര്‍ഷ സര്‍വീസിന് 100 രൂപ എന്ന രീതിയില്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ബി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.കെ.അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു.എസ്.ടി.യു.മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു. പി.ഐ.എ.ലത്തീഫ്,എല്‍.കെ.ഇബ്രാഹിം കാഞ്ഞങ്ങാട്,സി.എ.ഇബ്രാഹിം എതിര്‍ത്തോട്,ശിഹാബ് റഹ്മാനിയ നഗര്‍,എം.കെ.ഇബ്രാഹിം പൊവ്വല്‍ എന്നിവര്‍ സംബന്ധിച്ചു.
keywords : stu-construction-workers

Post a Comment
0 Comments