കാസര്‍കോട്.(www.evisionnews.in)ജില്ലയില്‍ 13 പഞ്ചായത്തുകളിലായി കുടുംബശ്രീയുടെ കീഴില്‍ ആരംഭിച്ച സഫലം കശുവണ്ടി സംസ്‌കരണ യൂണിറ്റ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തുടങ്ങുന്ന കാഷ്യൂ ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു നിര്‍വ്വഹിച്ചു. കശുവണ്ടിയുടെ 20 ഗ്രേഡുകളും മറ്റ് കശുവണ്ടി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ ഡോ. പി കെ ജയശ്രീ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, എ ഡി എം സി കെ വി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
keywords : cashew-fest-inauguration-panjayath

Post a Comment
0 Comments