Type Here to Get Search Results !

Bottom Ad

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ വന്‍ സ്വര്‍ണ്ണ വേട്ട: 70 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളൂമായി രണ്ട് പേര്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.in) :  കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 70 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളൂമായി രണ്ട് പേര്‍ പിടിയില്‍. എകദേശം രണ്ടര കിലോ വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് സെയില്‍സ് ടാക്‌സ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടിയത്. തൃശൂര്‍ സ്വദേശി എഡ്വിന്‍ (32), ഷിസു (22) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ബസിറങ്ങി വരുമ്പോഴായിരുന്നു ഇവരില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.

സെയില്‍സ് ടാക്‌സ് അസി. കമ്മീഷണര്‍ സി.പി ജയരാജന്‍, ഇന്‍സ്‌പെക്ടര്‍ ഗണേശ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ വേട്ട നടത്തിയത്. നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. കമ്മലുകള്‍ അടക്കമുള്ള സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 11 ലക്ഷം രൂപ പിഴയീടാക്കിയ ശേഷം വിട്ടുകൊടുത്തു.

Keywords: Kasaragod-new-busstand-gold-tax-sales

Post a Comment

0 Comments

Top Post Ad

Below Post Ad