Type Here to Get Search Results !

Bottom Ad

ജിയോ പരസ്യത്തില്‍ മോഡലായി മോദി; മോദി റിലയന്‍സിന്റെ സെയില്‍സ്മാനായെന്ന് കെജ്‌രിവാള്‍


ന്യൂഡല്‍ഹി: (www.evisionnews.in)റിലയന്‍സ് ജിയോയുടെ പരസ്യത്തിന് മോഡലായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടത് രാജ്യത്തെ നടുക്കി.ഒരു കോര്‍പറേറ്റ് കമ്പനിയുടെ പരസ്യത്തില്‍ പ്രധനമന്ത്രി മോഡലയാത് സത്യപ്രതിജ്ഞ ലംഘനമായി നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ഞായറാഴ്ച പ്രമുഖ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം റിലയന്‍സ് മോഡലായി ഉപയോഗിച്ചിരിക്കുന്നത്. മോദി ഇപ്പോള്‍ റിലയന്‍സ് ആയി എന്ന് പത്രത്തിലെ ചിത്രം സഹിതം ട്വീറ്റ് ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പരിഹസിച്ചു. മോദി റിലയന്‍സിന്റെ സെയില്‍സ്മാനായെന്ന എഎപി പ്രവര്‍ത്തകന്റെ ട്വീറ്റും അദ്ദേഹം റീട്വീറ്റ് ചെയ്തു. പരസ്യത്തിലൂടെ മോദി റിലയന്‍സിന്റെ ബ്രാന്‍ഡ് അംബാസഡറായെന്നും ചിലര്‍ ട്വിറ്ററില്‍ കളിയാക്കി.
'ഇന്ത്യയ്ക്കും 1.2 ബില്യണ്‍ ഇന്ത്യന്‍ ജനതയ്ക്കുമുള്ള സമര്‍പ്പണം' എന്ന വാചകത്തോടെയാണ് മോദിയുടെ ചിത്രമടങ്ങിയ പരസ്യം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ വീക്ഷണമാണ് ജിയോ സാക്ഷാത്കരിച്ചതെന്ന് നീല ജാക്കറ്റ് അണിഞ്ഞ മോദിയുടെ നിറഞ്ഞുനില്‍ക്കുന്ന ചിത്രമടങ്ങുന്ന പരസ്യം പറയുന്നു. 
ജിയോ സിം ലോഞ്ച് ചെയ്തതിന് പിന്നാലെ റിലയന്‍സ് ഉടമസ്ഥതയിലുള്ള നെറ്റ്‌വര്‍ക്ക് 18 ചാനലുകളില്‍ മോദിയുടെ എക്‌സ്‌ക്ലൂസീവ് അഭിമുഖവും സംപ്രേഷണം ചെയ്യുന്നുണ്ട്.

keywords : national-jio-model-modi-advertisement-news-paper
Tags

Post a Comment

0 Comments

Top Post Ad

Below Post Ad