Type Here to Get Search Results !

Bottom Ad

ഭാര്യവീട്ടില്‍ യുവാവ് മരിച്ച സംഭവം: പ്രതികള്‍ റിമാന്റില്‍

കോഴിക്കോട് (www.evisionnews.in): ഭാര്യവീട്ടില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ ഭാര്യ ഷീന, ഷീനയുടെ പിതാവ് ചൂരമുണ്ട കണ്ടത്തില്‍ ജോസ് എന്നിവരെ റിമാന്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 12മണിയോടെയാണ് താമരശ്ശേരി സ്വദേശി ജിഷോ വര്‍ക്കിയെ ഷോക്കേറ്റനിലയില്‍ കോടഞ്ചേരി സ്വകാര്യ ആശുപത്രിയിലത്തെിച്ചത്. പിന്നീട് മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു. 

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം ശ്വാസംമുട്ടിയാണെന്ന് തെളിഞ്ഞതോടെയാണ് സംഭവത്തില്‍ കോടഞ്ചേരി പോലീസ് കേസെടുത്ത് ഭാര്യയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ സ്ഥിരം മദ്യപാനിയായിരുന്ന ജിഷോ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിലും ഉപദ്രവിക്കുന്നതിലും സഹികെട്ട് കൃത്യം ചെയ്തതെന്ന് പ്രതികള്‍ സമ്മതിക്കുകയായിരുന്നു. താമരശ്ശേരി സി.ഐ അഗസ്റ്റിന്‍, കോടഞ്ചേരി എസ്.ഐ ഐ.സി ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളുമായി സംഭവ സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു.


Keywords: Kozikkod-news-murder-case-remand
Tags

Post a Comment

0 Comments

Top Post Ad

Below Post Ad