Type Here to Get Search Results !

Bottom Ad

ദേശീയപണിമുടക്ക്: മംഗളൂരുവില്‍ ബസുകള്‍ക്ക് കല്ലേറ്, തീവെപ്പ്: നഗരം സ്തംഭിച്ചു


മംഗളൂരു (www.evisionnews.in): സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ദക്ഷിണ കര്‍ണാടക, ഉഡുപ്പി ജില്ലകളെ സ്തംഭിപ്പിച്ചു. ഇരു ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചത് മൂലം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള വാഹനഓട്ടവും നിലച്ചു. കേരളത്തിലേക്ക് പോകേണ്ട വാഹനങ്ങള്‍ തലപ്പാടിയില്‍ അര്‍ധരാത്രി മുതല്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. തുറമുഖ നഗരമായ മംഗളൂരു നഗരത്തില്‍ പണിമുടക്ക് ബന്ദായി മാറി. 



ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ഐരാവത് ബസിന് നേരെ പടിലില്‍ കല്ലേറുണ്ടായി. നഗരമധ്യത്തിലെ കെഎസ് റാവു റോഡിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. സിറ്റി മാര്‍ക്കറ്റ് രാവിലെ തന്നെ അടച്ചിട്ടു. പുലര്‍ച്ചെ ഓടിയിരുന്ന റിക്ഷകളും സര്‍വീസ് നിര്‍ത്തിവെച്ചു. സിര്‍സിയയില്‍ നിന്നും കാലില്‍ പരിക്കേറ്റ നിലയില്‍ വന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. 

നഗരത്തിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. ഉള്ളാള്‍, ബന്തര്‍, പണമ്പൂര്‍, ബൈക്കമ്പാടി തൊഴില്‍മേഖകളിലും പണി മുടക്ക് ബാധിച്ചു. ബന്ദനുകൂലികള്‍ നഗരത്തിലങ്ങിങ്ങ് അര്‍ധരാത്രിക്ക് ശേഷം ടയറുകള്‍ കൂട്ടിയിട്ട് തീപടര്‍ത്തിയത് ജനങ്ങളില്‍ ഭീതി പരത്തി.


Keywords: Karnataka-news-strike

Post a Comment

0 Comments

Top Post Ad

Below Post Ad