കൊച്ചി (www.evisionnews.in): ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ലാം ആണെന്ന വെളിപ്പെടുത്തലുമായി അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം. കഴിഞ്ഞദിവസം ജയിലില്‍ വച്ചു കണ്ടപ്പോള്‍ തന്നോട് അമീര്‍ ഉള്‍ ഇസ്ലാം ഇക്കാര്യം പറഞ്ഞെന്നും ബദര്‍ ഉള്‍ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടന്ന ദിവസം അനാറും അമീറും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. അതിനു ശേഷമാണ് ഇരുവരും ജിഷയുടെ വീട്ടിലേക്ക് പോയത്. അമീര്‍ നോക്കിനില്‍ക്കേയാണ് അനാറുള്‍ ജിഷയെ കൊന്നതെന്നും എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ശനിയാഴ്ച ജയിലില്‍ വച്ചു കണ്ടപ്പോഴും അമീര്‍ തന്നോട് പറഞ്ഞതെന്നും ബദര്‍ ഉള്‍ ഇസ്ലാം ആവര്‍ത്തിച്ചു.
കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍ ജിഷയേയും അമീര്‍ ഉള്‍ ഇസ്ലാമിനേയും കൂടാതെ മൂന്നാമതൊരാളുടെ സാന്നിധ്യമുള്ളതായി നേരത്തെ തന്ന സൂചനകളുണ്ടായിരുന്നു. ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ വിരലടയാളവും ജിഷയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ മുടിനാരും ആരുടേതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കുവാന്‍ പോലീസിന് സാധിച്ചിട്ടില്ല.

Post a Comment
0 Comments