ഉദുമ: (www.evisionnews.in)ഓണാവധിക്ക് വേണ്ടി സ്ക്കൂളുകൾ പൂട്ടിയിട്ടും ഓണത്തിന് സാധാരണ വിതരണം ചെയ്യുന്ന അരി വിതരണം നടത്തുന്നതിൽ അമാന്ത൦ കാണിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പ്രതിഷേധാർഹമെന്ന് എം.എസ്.എഫ് ഉദുമ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. എയിഡഡ് ളുകളിൽ യൂണിഫോം വിതരണം നടത്തുന്നതിലും വലിയ വീഴ്ച്ചയാണ് സർക്കാർ വരുത്തിയിരിക്കുന്നത്. അധികാരം ഏറ്റ് ഒരു പാട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും അറിയില്ല എന്ന് പറഞ്ഞ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണ മെന്നും എം.എസ്.എഫ് ഉദുമ മണ്ഡലം പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി റൗഫ് ബാവിക്കര ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഖാദർ ആലൂർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഉസാം പള്ളങ്കോട് പ്രതിനിധി സന്മേളന കാര്യങ്ങൾ വിശദികരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജൗഹർ ഉദുമ സ്വാഗതം പറഞ്ഞു. നഷാത്ത് പരവനടുക്കം,അഷ്റഫ് ബോവിക്കാനം,ഷഹീൻ കുണിയ,മൊയ്തു കോളിയടുക്കം,അബ്ദുല്ല ഒരവങ്കര, സുൽത്താൻ ഒരവങ്കര, ആഷിഖ് ചെന്മനാട്,നജീബ് പൂച്ചക്കാട്, നിയാസ് പൂച്ചക്കാട് എന്നിവർ പ്രസംഗിച്ചു.മണ്ഡലം ട്രഷറർ നവാസ് ചെമ്പിരിക്ക നന്ദി പറഞ്ഞു.
keywords : uduma-mandalam-msf-committee-school-rice-

Post a Comment
0 Comments