Type Here to Get Search Results !

Bottom Ad

നികുതിവെട്ടിച്ച് കടത്തിയ 3.200 കിലോ ഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍


കാസര്‍കോട്: (www.evisionnews.in)നികുതിവെട്ടിച്ച് കൊണ്ടുവരികയായിരുന്ന 3.200 കിലോ ഗ്രാം സ്വര്‍ണവുമായി രണ്ടുപേരെ സെയില്‍ ടാക്സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ഉത്തരേന്ത്യക്കാരായ വിജയ് (48), ഇയാളുടെ കൂട്ടാളിയായ മറ്റൊരാളേയും പിടികൂടിയത്.

ജ്വല്ലറിയില്‍ പുതിയ സ്വര്‍ണാഭരണങ്ങള്‍ നല്‍കി പഴയ സ്വര്‍ണവും പണവും വാങ്ങുകയാണ് ഇവരുടെ രീതി. മംഗലാപുരം കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സെയില്‍ ടാക്സ് ഇന്റലിജന്‍സ് വിഭാഗം പറഞ്ഞു. നികുതി അടക്കാതെയാണ് ഇവര്‍ ജ്വല്ലറികളില്‍ സ്വര്‍ണം എത്തിക്കുന്നത്.

keywords : kasaragod-new-busstand-gold-police

Post a Comment

0 Comments

Top Post Ad

Below Post Ad