Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ പ്രണയഭ്യാര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥി തല്ലിക്കൊന്നു.


മംഗളൂരു.(www.evisionnews.in)മംഗളൂരുവില്‍ പ്രണയഭ്യാര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥി തല്ലിക്കൊന്നു.മംഗളൂരു കരൂറിലെ സ്വകാര്യ കോളേജിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്.ശിവഗംഗ ജില്ലയിലെ മനമധുരൈ സ്വദേശിനിയും മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയുമായ സോണാലി (19)യാണ് കൊലചെയ്യപ്പെട്ടത്.പ്രണയഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥിയും രാമനാഥപുരത്തെ പരമകുടി സ്വദേശിയുമായ ഉദയകുമാറാ(22)ണ് സോണാലിയെ മൃഗീയമായി കൊലചെയ്തത്.

സംഭവത്തെപറ്റി പോലീസ് പറയുന്നത് ഇങ്ങനെ.ഒരേ കോളേജില്‍ പഠിച്ചിരുന്ന സോണാലിയോട് ഉദയകുമാറിന് കടുത്ത പ്രണയമായിരുന്നു.ഇക്കാര്യം പലപ്രാവശ്യം സോണാലിയെ അറിയിക്കാന്‍ ഉദയകുമര്‍ ശ്രമിച്ചിരുന്നുവെങ്കിലും സോണാലി ഇത് നിരസിക്കുകയും

ഉദയകുമറില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയുമായിരുന്നു.കഴിഞ്ഞ നവംബറില്‍ ഉദയകുമാര്‍ കോളേജ് പഠനം പടേ ഉപേക്ഷിച്ച് നാട്ടിലേക്ക് പോയിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും കോളേജിലെത്തിയ ഉദയകുമാര്‍ സോണാലിയുടെ ക്ലാസില്‍ കയറുകയും അവിടെയുണ്ടായിരുന്ന മരക്കഷണമെടുത്ത് സോണാലിയെ മര്‍ദ്ദിക്കുകയുമായിരുന്നു.ഇത് കണ്ട സതീഷ് കുമാര്‍ എന്ന വിദ്യാര്‍ത്ഥി ഉദയകുമാറിനെ തടയാന്‍ ശ്രമിച്ചെങ്കിലും, സതീഷ് കുമാറിനെയും ഉദയകുമാര്‍ തല്ലിച്ചതച്ചു.സൊണാലിയുടെ മരണം ഉറപ്പ് വരുത്തിയ ഉദയകുമാര്‍ കോളേജില്‍ നിന്നും ഓടിപ്പോവുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോണാലി ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി മരണപ്പെടുകയുമായിരുന്നു.ഉദയകുമാറിനെ കണ്ടെത്തുവാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്.

keywords : karantaka-managlore-engineering-college-student-murder
Tags

Post a Comment

0 Comments

Top Post Ad

Below Post Ad