മടിക്കൈ:(www.evisionnews.in)സ്വകാര്യ ബസുടമയും സീരിയല്‍ നിര്‍മ്മാതാവുമായ കാരളി ചന്ദ്രനെ (42) കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മടിക്കൈ അമ്പലത്തുകരയിലാണ് സംഭവം.അമ്പലത്തുകരയിലെ നാരായണന്‍ നായരുടെ മകന്‍ മനീഷാണ് മര്‍ദ്ദിച്ചതെന്ന് ചന്ദ്രന്‍ പരാതിപ്പെട്ടു.ഒരു കൊല്ലം മുമ്പ് മനീഷിന്റെ വീട് വിലക്ക് വാങ്ങാന്‍ ചന്ദ്രന്‍ 10 ലക്ഷം രൂപ എഗ്രിമെന്റിന്റെ ബലത്തില്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ വീട് രജിസ്റ്റര്‍ ചെയ്ത് നല്‍കേണ്ട സമയത്ത് മനീഷ് വീട് നല്‍കിയില്ല. ഇതേതുടര്‍ന്ന് ചന്ദ്രന്‍ ഹൊസ്ദുര്‍ഗ് സബ്ബ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വീടും സ്ഥലവും കോടതി കണ്ടുകെട്ടി. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ നടന്നുവരികയാണ്.
കഴിഞ്ഞ ദിവസം കാറോടിച്ച് പോകുന്നതിനിടയില്‍ പൊതുപണിമുടക്കിന്റെ മറവില്‍ ചന്ദ്രനെ മനീഷ് തടഞ്ഞുവെച്ച് മര്‍ദ്ദി ക്കുകയായിരുന്നുവത്രെ. ചന്ദ്രന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മനീഷും ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ടെന്നാണ് സൂചന.ഹൊസ്ദുര്‍ഗ് പോലീസ് മനീഷിനെതിരെകേസ് രജിസ്റ്റര്‍ ചെയ്തു.
keywords: kanhangad-madikai-serial-actor-attack-car-police

Post a Comment
0 Comments