Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടങ്ങി; മഞ്ചേശ്വരത്ത് കെ.എസ്.ഇ.ബി ഓഫീസ് അടിച്ച് തകര്‍ത്തു


മഞ്ചേശ്വരം (www.evisionnews.in) : വൈദ്യുതി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഒരു സംഘം ആളുകള്‍ കെ.എസ്.ഇ.ബി. മഞ്ചേശ്വരം സെക്ഷന്‍ ഓഫീസില്‍ കയ്യേറി. ജനല്‍ ഗ്ലാസുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു.
തിങ്കളാഴ്ച കമ്പി പൊട്ടി പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയതിനാല്‍ പ്രതിഷേധം അറിയിക്കാനെത്തിയ സംഘം വൈദ്യുതി ഓഫീസ് കയ്യേറി.ജനല്‍ ഗ്ലാസ്സുകള്‍ക്ക് നേരെ സോഡ കുപ്പിയും കല്ലും എറിയുകയായിരുന്നു. 
സബ് എഞ്ചിനീയര്‍ സുരേന്ദ്രന്റെ പരാതിയില്‍ മഞ്ചേശ്വം പൊലീസ് കേസെടുത്തു.

Keywords: KSEB-office-attacked-manjeswar-

Post a Comment

0 Comments

Top Post Ad

Below Post Ad