Type Here to Get Search Results !

Bottom Ad

എല്‍ ഡി എഫ് സര്‍ക്കാരിന്റെ നൂറാംദിനം; ജില്ലയില്‍ പ്രതിഷേധവുമായി യൂത്ത് ലീഗിന്റെ വഞ്ചനാദിനം


സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ തിരുത്തുക - എ അബ്ദുല്‍ റഹിമാന്‍

കാസര്‍ക്കോട്.(www.evisionnews.in) നൂറു ദിവസം മുമ്പ് വാഗ്ദാനങ്ങള്‍ വാരികോരി നല്‍കി പാവം ജനങ്ങളുടെ വോട്ടുകള്‍ വാങ്ങി അധികാരത്തിലേറിയവര്‍ പറഞ്ഞ വാഗ്ദാനങ്ങളൊക്കെ വെറും പൊളളയാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായത്, പാവപ്പെട്ട ജനങ്ങളുടെ പെന്‍ഷന്‍ രൂപയില്‍ നിന്നും കമ്മീഷന്‍ പറ്റുന്ന സര്‍ക്കാറായി മാറിയിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. പാഠപുസ്തകം കിട്ടാതെ വിദ്യാര്‍ത്ഥികള്‍ നട്ടം തിരിയുമ്പോള്‍ ബീവേറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന കുടിയന്‍മാരുടെ പ്രശ്‌നം തീര്‍ക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍ വഴി മദ്ധ്യം കൊടുക്കാന്‍ വേണ്ടി തീരുമാനിക്കുന്നു.ഇങ്ങനെ തെറ്റായ നിലപാടുകളുമായി പോകുന്നവര്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഇനിയും നേരിടേണ്ടി വരുമെന്ന് എ അബ്ദുല്‍ റഹിമാന്‍ പറഞ്ഞു, മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ വഞ്ചനാദിന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് അജ്മല്‍ തളങ്കര അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് എ എം കടവത്ത്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുറഹ്മാന്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സഹീര്‍ ആസിഫ്, ബി എം സി ബഷീര്‍, അബ്ദുറഹ്മാന്‍ തൊട്ടാന്‍, അനസ് എതിര്‍ത്തോട്ട്, സി ഐ ഹമീദ്, കുഞ്ഞാമു ബെദിര, ഹമീദ് ചേരങ്കൈ, ജലീല്‍അണങ്കൂര്‍, ബഷീര്‍ നെല്ലിക്കുന്ന്, ശരീഫ് ജാല്‍സൂര്‍, അഷ്‌റഫ് എം ബി ,റഷീദ് തുരുത്തി, നൗഫല്‍ തായല്‍ തുടങ്ങിയവര്‍ സംസാരിച്ചു.



സര്‍ക്കാര്‍ നോക്കു കുത്തിയായി പ്രവര്‍ത്തിക്കുന്നു - മാഹിന്‍ കേളോട്ട് 
ബദിയടുക്ക : (www.evisionnews.in)കേരളത്തില്‍ അധികാരത്തില്‍ എത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ നോക്കു കുത്തിയായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പിന്നിടുന്ന സെപ്തംബര്‍ 1 ന് യൂത്ത് ലീഗ് സംസ്ഥാനത്ത് നടത്തുന്ന വഞ്ചനാ ദിനത്തിന്റെ ഭാഗമായി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദിയടുക്ക ടൗണില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. അസീസ് പെരഡാല അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍ വിഷയാവതരണം നടത്തി. ഹൈദര്‍ കുടുപ്പംകുഴി സ്വാഗതവും സക്കീര്‍ ബദിയടുക്ക നന്ദിയും പറഞ്ഞു. ബദ്‌റുദ്ധീന്‍ താസിം, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്ത്ടുക്ക, ബഷീര്‍ ഫ്രന്‍ഡ്‌സ്, ഇഖ്ബാല്‍ ഫുഡ്മാജിക്ക്, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, അഹമ്മദാലി പാട്‌ലട്ക്ക, ഇബ്രാഹീം ദര്‍ബത്തട്ക്ക, ലത്തീഫ് കന്യാന, ഷാഫി ബിര്‍മിനട്ക്ക, സിയാദ് പെരഡാല, അനസ് പള്ളത്തടുക്ക, ഖലീല്‍ എം ബി, അഷ്‌റഫ് വിദ്യാഗിരി, മിസ്ബാഹ് ചിമ്മിനട്ക്ക, രിഹാസ് കുഞ്ചാര്‍, ഹബീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.


മധൂര്‍ :(www.evisionnews.in)മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ഉളിയത്തടുക്കയില്‍ നടത്തിയ ധര്‍ണ്ണ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അസീസ്‌ ഹിദായത്ത് നഗര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ മജീദ്, ഇഖ്ബാല്‍ ചൂരി, യു.ബഷീര്‍, ജുനൈദ് ചൂരി , ഹനീഫ് അറങ്ങോട്ട് , സുബൈര്‍ പടല്‍ അസീസ് കൊല്ലങ്കാന എന്നിവര്‍ സംബന്ധിച്ചു.അര്‍ഷാദ് എസ്.പി നഗര്‍ സ്വാഗതവും, അലി ഉളിയത്തടുക്ക നന്ദിയും പറഞ്ഞു.




വഞ്ചനാദിനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് സായാഹ്ന ധര്‍ണ്ണ നടത്തി

കാസര്‍കോട്: (www.evisionnews.in)ഇടത് സര്‍ക്കാരിന്റെ നൂറാം ദിനം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാന്തോപ്പ് മൈതാനിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ പ്രസിഡന്റ് ഹാരിസ് ബാവ നഗര്‍ അദ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ കൊവ്വല്‍പള്ളി, മണ്ഡലം പ്രസിഡണ്ട് ശംസുദ്ധീന്‍ കൊളവയല്‍, ജനറല്‍ സെക്രട്ടറി കെ.കെ ബദ്‌റുദ്ധീന്‍, കെ.മുഹമ്മദ് കുഞ്ഞി, കെ.കെ ജാഫര്‍, എം.ഇബ്രാഹിം, സി.കെ റഹ്മത്തുള്ള, പി.ഹക്കീം, യൂനുസ് വടകരമുക്ക്, അബ്ദുള്‍ റഹ്മാന്‍ മേസ്ത്രി, അഷ്‌റഫ് ബാവ നഗര്‍, കരിം കുശാല്‍നഗര്‍ പ്രസംഗിച്ചു

ഉദുമ മണ്ഡലം യൂത്ത് ലീഗ് ഏഴ് കേന്ദ്രങ്ങളില്‍ സായഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു
ഉദുമ:(www.evisionnnews.in) ഇടത് സര്‍ക്കാര്‍ നൂറു ദിനം തികയ്ക്കുന്ന സെപ്തംബര്‍ ഒന്നിന് യൂത്ത് ലീഗ് നടത്തുന്ന വഞ്ചനാ ദിനത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം യൂത്ത് ലീഗ് ഏഴ് കേന്ദ്രങ്ങളില്‍ സായഹ്ന ധര്‍ണ്ണ സംഘടിപിച്ചു .ചട്ടഞ്ചാലില്‍ യൂത്ത് ലീഗ് ജില്ല ജന സെക്രട്ടറി ടി.ഡി കബീര്‍ ഉല്‍ഘാടനം ചെയ്തു.അബൂബക്കര്‍ കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഹാശിം അരിയില്‍,അബ്ദുല്‍ഖാദര്‍ കളനാട് .അന്‍വര്‍ കോളിയടുക്കം,മുഹമ്മദ് കുഞ്ഞി പെരുമ്പള,അസലം കീഴൂര്‍,അഷ്‌റഫ് കീഴൂര്‍.ഹസൈനാര്‍ ചട്ടഞ്ചാല്‍ റഫീഖ് പാഞ്ചു പ്രസംഗിച്ചു.

കുണിയയില്‍ ജില്ല വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് ഉല്‍ഘാടനം ചെയ്തു.ഷറഫുദ്ധീന്‍ കുണിയ അദ്ധ്യക്ഷത വഹിച്ചു ജന സെക്രട്ടറി റഊഫ് ബായിക്കര,മിര്‍ഷാദ്.ഹമീദ്.ഷഹീന്‍ കുണിയ പ്രസംഗിച്ചു
ബോവിക്കാനത്ത് മുസ്ലിം ലീഗ് കണ്‍വീനര്‍ എ ബി ഷാഫി ഉല്‍ഘാടനം ചെയ്തു.സിദ്ധിഖ് ബോവിക്കാനം അദ്ധ്യക്ഷത വഹിച്ചു.എം സി പ്രഭാകരന്‍.ഖാലിദ് ബെള്ളിപ്പാടി.എം കെ അബ്ദുല്‍ റഹിമാന്‍,ഹംസ ആലൂര്‍.അബാസ് കൊളച്ചപ്പ് .ഖാദര്‍ ആലൂര്‍.അഷ്‌റഫ് ബോവിക്കാനം പ്രസംഗിച്ചു
കൊട്ടിയാടിയില്‍ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. റംസീര്‍ പള്ളങ്കോട് അദ്ധ്യക്ഷത വഹിച്ചു.നൂറുദ്ദീന്‍ ബെളിഞ്ചം മുഖ്യ പ്രഭാഷണം നടത്തി. എ.ഹമീദ് , ബഷീര്‍ പള്ളങ്കോട്,  ഹാശിം ദാരിമി, സൂപി കൊറ്റുമ്പ, ഹാശിം മൊഗര്‍, മന്‍സൂര്‍ കൊറ്റുമ്പ, ഉസാം പളളങ്കോട് മുഷ്താഖ് മൊഗര്‍, സവാദ് സി.കെ, സാലിം എ.ആര്‍. ശബീര്‍ സി.കെ, മിദ്‌ലാജ് പുതിയകണ്ടം പ്രസംഗിച്ചു.





keywords : youth-league-day-ldf-sarkar-100days




Post a Comment

0 Comments

Top Post Ad

Below Post Ad