കാസര്‍കാട്:(www.evisionnews.in) ജില്ലയിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജനപ്രതിനിധിയോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ഓഫീസുകളിലെ ഒട്ടുമിക്ക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നത് കാരണം സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുളളതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഒട്ടുമിക്ക ഉദ്യോഗസ്ഥരും അന്യജില്ലക്കാരായതിനാല്‍ ആഴ്ചയുടെ തുടക്കത്തിലും ഒടുക്കത്തിലും നാട്ടിലേക്കുളള യാത്രയ്ക്ക് വേണ്ടി ലീവെടുക്കുന്നത് മൂലം ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കാത്ത ജില്ലയായി കാസര്‍കോട് മാറി . ഈ ദുരവസ്ഥ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, ബജറ്റിലും മറ്റു വികസന, ആനുകൂല്യങ്ങളിലും ജില്ലയെ വിസ്മരിക്കുന്ന സര്‍ക്കാര്‍ കാസര്‍കോട് കേരളത്തിന്റെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.നടപടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
സി.ടി.അഹമ്മദലി, എ.അബദുള്‍ റഹ്മാന്‍, അഡ്വ: ഹമീദലി ഷംനാട്, പി.ബി. അബുള്‍ റസാഖ് എം.എല്‍ എ ., പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ.അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, എം.അബദുല്ല മുഗു, സി.മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് എടനീര്‍, എം.കുഞ്ഞമ്മദ് പുഞ്ചാവി ,കെ.പി.മുഹമ്മദ് അഷറഫ് എന്നിവര്‍ സംബന്ധിച്ചു.
keywords : kasaragod-district-sarakar-vacancy-muslim-leauge

Post a Comment
0 Comments