കുമ്പള.(www.evisionnews.in)അങ്കണവാടികള്‍ക്ക് പോലും പോഷകാഹാരം നിഷേധിക്കുന്ന ഭരണകര്‍ത്താക്കളുള്ള കാലത്ത് രോഗികള്‍ക്ക് പോഷകാഹാരവും, സഹായങ്ങളും നല്‍കുന്ന സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള. കുമ്പള സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുമ്പള ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നടന്ന പോഷക ആഹാര വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ കെ.മമ്മുഞ്ഞി സോനാ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്് എ.കെ.എം.അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, മഞ്ജുനാഥ് അല്‍വ, ഹമീദ് അല്‍-ഫലാഹ്, എം.അബ്ബാസ്, അബൂബക്കര്‍ ബത്തേരി, ഈശ്വര്‍ നായക്, ബഷീര്‍ ,മുഹമ്മദ്കുഞ്ഞി, എം.പി.മുഹമ്മദ്, എം.പി.ഖാലിദ്, ബി.എന്‍.മുഹമ്മദ് അലി, ഹാദി തങ്ങള്‍, അസീസ് കളത്തൂര്‍, എ.കെ.ആരിഫ്, റഹ്മാന്‍ ആരിക്കാടി, ഇബ്രാഹിം ബത്തേരി, അബൂബക്കര്‍ ലാന്‍ഡ് മാര്‍ക്ക്, ബഷീര്‍ മര്‍ച്ചന്റ്, സക്കീല്‍ അബ്ദുള്ള , അബ്കോ മുഹമ്മദ്, സമീര്‍ കുമ്പള, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അഷ്‌റഫ് കൊടിയമ്മ, യൂസഫ് ഉളുവാര്‍, സമീര്‍ ഉളുവാര്‍, സത്താര്‍ ആരിക്കാടി, സി.എച്ച് ഖാദര്‍ മൊഗ്രാല്‍, വനിത് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള ,സ്വാഗതവും, കെ.വി.യൂസഫ് നന്ദിയും പറഞ്ഞു.
keywords : kasaragod-kumbala-ch-center-model-cherkalam-abdullah


Post a Comment
0 Comments