കാഞ്ഞങ്ങാട് (www.evisionnews.in) : കമ്മ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ തല മുതിര്‍ന്ന നേതാവും, സ്വാതന്ത്രിയ സമര പോരാളിയുമായ അന്തരിച്ച കെ.മാധവന്റെ ഭൗതിക ശരീരം വന്‍ ജന സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് മേലാങ്കോട്ടെ വീട്ടു പറമ്പില്‍ തയ്യാറാക്കിയ ചിതയില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
സമൂഹത്തിലെ വിവിധ തുറകളിലുള്ള ജനനേതാക്കളും പ്രവര്‍ത്തകരും മാധവേട്ടന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. മക്കളായ മുന്‍ പി.എസ്.സി അംഗം അജയ് കുമാര്‍ കോടോത്തും സഹോദരനും ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. തുടര്‍ന്ന് അന്തരിച്ച നേതാവിന് ആദര സൂചകമായി വീട്ടു പരിസരത്ത് സര്‍വ്വ കക്ഷി അനുശോചന പൊതുയോഗം ചേര്‍ന്നു.

യോഗത്തില്‍ റവന്യു മന്ത്രി ഇ-ചന്ദ്രിശേഖരന്‍, അദ്ധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എം.പി, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, കെ.പി കുഞ്ഞിക്കണ്ണന്‍, മടിക്കൈ കമ്മാരന്‍, കെ.പി സതീഷ് ചന്ദ്രന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.സി ജോസ്, നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, കരിവെള്ളൂര്‍ വിജയന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, വി.വി രാമകൃഷ്ണന്‍, ടി കൃഷ്ണന്‍, ഡോ.സി. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: k.madhavan-obitury-condelence-meeting-kanhangad

Post a Comment
0 Comments