കാഞ്ഞങ്ങാട്:(www.evisionnews.in) ആധുനിക രീതിയില്‍ നവീകരിച്ച കാഞ്ഞങ്ങാട് നഗരസഭയുടെ കോട്ടച്ചേരിയിലെ മത്സ്യമാര്‍ക്കറ്റ് സെപ്തംബര്‍ 9 ന് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ നഗരസഭാ ഭരണസമിതി മത്സ്യമാര്‍ക്കറ്റ് നവീകരണത്തിനും മാലിന്യസംസ്‌ക്കരണത്തിനും ലക്ഷങ്ങള്‍ ചിലവഴിച്ചുവെങ്കിലും മുഴുവന്‍ തുകയും പാഴാവുകയാണുണ്ടായത്. നവംബറില്‍ അധികാരമേറ്റ എല്‍.ഡി.എഫ് ഭരണസമിതി 15 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് മത്സ്യമാര്‍ക്കറ്റ് നവീകരിച്ചത്. തറ ടൈല്‍സ്പാകി വൃത്തിയാക്കി. മത്സ്യം വില്‍ക്കാന്‍ ഗ്രാനൈറ്റ് പതിച്ച തട്ടുകള്‍ നിര്‍മ്മിച്ചു. വൈദ്യുതി സൗകര്യത്തിന് പുറമെ ബള്‍ബുകളും ഫാനുകളും ഏര്‍പ്പെടുത്തി. രണ്ടാംനിലയിലെ കോഴിക്കച്ചവടം മത്സ്യമാര്‍ക്കറ്റ് കോംപ്ലക്‌സിന്റെ പടിഞ്ഞാര്‍ഭാഗത്തെ താഴത്തെ മുറികളിലേക്ക് മാറ്റി. മാംസകച്ചവടം നടത്തുന്ന സ്റ്റാളുകളും നവീകരിച്ച് ചില്ലുഗ്ലാസുകളിട്ടു. വിറ്റുതീരാത്ത മത്സ്യം ഐസിട്ട് സ്റ്റോക്ക് ചെയ്യാനും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒരുവാഹനം പോലും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം മത്സ്യമാര്‍ക്കറ്റിനില്ലെന്നും പരാതിയുണ്ട്.
Keywords-Kanhangad-modern-fish-market-inauguration
Keywords-Kanhangad-modern-fish-market-inauguration

Post a Comment
0 Comments