Type Here to Get Search Results !

Bottom Ad

ചെര്‍ക്കളിയില്‍ വ്യാപാരിയുടെ ഒന്നരക്കോടിരൂപ കൊള്ളയടിച്ച കേസ്; പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു


കാസര്‍കോട് (www.evisionnews.in) : കാര്‍ തടഞ്ഞു നിര്‍ത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണ്ണ വ്യാപാരിയുടെ ഒന്നരക്കോടി രൂപ കൊള്ളയടിച്ച കേസിലെ രണ്ടു പ്രതികളെ സബ് ജയിലില്‍ നടത്തിയ തിരിച്ചറിയില്‍ പരേഡില്‍ സാക്ഷി തിരിച്ചറിഞ്ഞു. കൂത്തുപറമ്പ്, കനിയാര്‍ പാലത്തിനു സമീപത്തെ പി.സയാസ് (23), ഇല്ലംമൂലയിലെ റിന്‍ഷാദ് (23) എന്നിവരെയാണ് സാക്ഷിയായ ഗണേശ് തിരിച്ചറിഞ്ഞത്. ഇതോടെ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിലെടുത്തു കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി കോടതിയില്‍ ഇന്നു അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ആഗസ്ത് മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി, തിരുവങ്ങാട്ടേക്കു പോവുകയായിരുന്ന കാര്‍ ബേവിഞ്ച ദേശീയപാതയില്‍ തടഞ്ഞു നിര്‍ത്തി തോക്കുചൂണ്ടി ഒന്നരക്കോടി രൂപ കൊള്ളയടിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന പത്തുപേര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. ഇവരില്‍ കൂത്തുപറമ്പിലെ എന്‍.കെ.മൃദുല്‍, സയാസ്, റിന്‍ഷാദ് എന്നിവരെ അറസ്റ്റു ചെയ്യുകയും സാക്ഷി തിരിച്ചറിയുകയും ചെയ്തു. കേസില്‍ ഇനി ഏഴുപേരെയാണ് കിട്ടാനുള്ളതെന്നു പൊലീസ് പറഞ്ഞു. ഇവരില്‍ ഒരാള്‍ പ്രമുഖ ഫുട്‌ബോള്‍ കളിക്കാരനും രണ്ടുപേര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയുടെ കണ്ണൂരിലെ നേതാക്കളുമാണെന്നു പൊലീസ് പറഞ്ഞു.

Keywords: Cherkala-hawala-money-idntified-accused

Post a Comment

0 Comments

Top Post Ad

Below Post Ad