Type Here to Get Search Results !

Bottom Ad

ബദിയടുക്ക കെ.എം.സി. കോളേജിന്റെ ഓണാഘോഷം അഫീഫ സ്‌നേഹാലയത്തിലെ അമ്മമാര്‍കൊപ്പം



ബദിയടുക്ക : (www.evisionnews.in)കെ.എം.സി. കോളേജ് ഓഫ് പാരാ മെഡിക്കല്‍ ഓണാഘോഷ പരിപാടികള്‍ നവസമൂഹത്തിന് പുതിയ സന്ദേശമായി. ബദിയടുക്കയിലെ ബീജന്തടുക്ക അഫീഫ സ്‌നേഹാലയത്തിലെ അമ്മമാര്‍ക്ക് ഓണ കിറ്റ് വിതരണം ചെയ്യുകയും അമ്മമ്മാര്‍ക്കൊപ്പം നിന്ന് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത് പുതിയ ഒരു അനുഭൂതിയായി മാറി. കോളേജില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ വേറിട്ടതായിരുന്നു ക്യാമ്പസ് ഷെഫ്. ക്യാമ്പസ് ഷെഫിന്റെ മാസ്റ്റര്‍ ഷെഫായ ഇബ്രാഹിം ഡി.കെ. വിധി നിര്‍ണയിക്കാനെത്തി. ക്യാമ്പസില്‍ വിവിധ കലാപരിപാടികള്‍ സംഘടിപിച്ചു. സമാപന സംഘമത്തില്‍ പ്രിന്‍സിപാല്‍ ശരത് ലാല്‍, അദ്ധ്യാപികമാരായ ആലിസ് ജോസഫ്, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിനോദ് കുമാര്‍, ചെയര്‍പപേഴ്‌സണ്‍ ദീപിക. ഫൈനാന്‍സ് സെക്രട്ടറി നസ്രീന, പരിപാടിയിലെ വിധികര്‍ത്താക്കളായ സൗമ്യ, ശൈമ എന്നിവര്‍ ഓണ സന്ദേശം നല്‍കി. ഇബ്രാഹിം ഡി.കെ സമ്മാന വിതരണം ചെയ്തു. ജുബൈരിയ നന്ദി പ്രകാശിപ്പിച്ചു.
പ്രിന്‍സിപാല്‍ ശരത് ലാല്‍, അദ്ധ്യാപികമാരായ ആലിസ് ജോസഫ്, രാധാകൃഷ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിനോദ് കുമാര്‍, ചെയര്‍പപേഴ്‌സണ്‍ ദീപിക. ഫൈനാന്‍സ് സെക്രട്ടറി നസ്രീന എന്നിവര്‍ നേതൃത്വം നല്‍കി.

keywords : badiyadka-kmc-college-onam-celebration-afeefa

Post a Comment

0 Comments

Top Post Ad

Below Post Ad