Type Here to Get Search Results !

Bottom Ad

പയ്യന്നൂര്‍ അപകടം; ഗുരുതരമായി പരിക്കേറ്റ ഏഴു വയസുകാരി മരിച്ചു, മരണം അഞ്ചായി



പയ്യന്നൂര്‍:(www.evisionnews.in) പയ്യന്നൂര്‍ രാമന്തളിയില്‍ വെള്ളിയാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തില്‍ മരിച്ച രാമന്തളി സ്വദേശി ഗണേശന്‍ - ഭാര്യ പ്രമീള എന്നിവരുടെ മകള്‍ ലിഷ്ണ (ഏഴ്) യാണ് മരിച്ചത്. അപകടത്തില്‍ ആരാധ്യ (നാല്), ദേവകി (72) എന്നിവരും നേരത്തെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുന്നു.


ഓട്ടോ യാത്രക്കാരായ വി.പി. ശ്രീജിത്ത്, ഭാര്യ ആശ, സഹോദരി ആതിര, ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമിത വേഗതയിലെത്തിയ മിനിലോറി ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി സമീപത്ത് മത്സ്യ വില്‍പ്പന നടത്തുകയായിരുന്ന ഗുഡ്‌സ് ഓട്ടോയിലുമിടിക്കുകയായിരുന്നു.


Keywords: Payyanur-Accident-Auto-tembo

Post a Comment

0 Comments

Top Post Ad

Below Post Ad