Type Here to Get Search Results !

Bottom Ad

യുവമോര്‍ച്ചാ ദേശരക്ഷാ ജ്വാല 9ന്

കാസര്‍കോട്:(www.evisionnews.in) യുവമോര്‍ച്ചാ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 9ന് ദേശ രക്ഷാ ജ്വാല സംഘടിപ്പിക്കും. കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടി ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി സംബന്ധിക്കും. ഭീകരവാദികളും അവര്‍ക്ക് പിന്തുണ നല്‍കുന്നവരും ഭാരതം വിടുകയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ദേശരക്ഷാ ജ്വാല സംഘടിപ്പിക്കുന്നത്. യുവമോര്‍ച്ചാ ജില്ലാ ഭാരവാഹി യോഗം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കൈന്താര്‍ സ്വാഗതവും, ധനജ്ഞയന്‍ മധൂര്‍ നന്ദിയും പറഞ്ഞു.

keywords : bjp-yuvamorcha-rally

Post a Comment

0 Comments

Top Post Ad

Below Post Ad