Type Here to Get Search Results !

Bottom Ad

റൈറ്റേഴ്‌സ് ക്യാപിറ്റല്‍ ഫൗണ്ടേഷനില്‍ കാസര്‍കോട്ടെ സ്‌കാനിയ ബെദിര യു.എ.ഇ പ്രതിനിധി


അബുദാബി :(www.evisionnews.in) ഇറ്റലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാഹിത്യകാരന്മാരുടെ ഇന്റര്‍നാഷണല്‍ റൈറ്റേഴ്‌സ് ക്യാപിറ്റല്‍ ഫൗണ്ടേഷന്‍ എന്ന അന്താരാഷ്ട്ര സംഘടനയുടെ യു.എ.ഇ ഡയറക്ടറായി മലയാളിയും കാസര്‍കോട് സ്വദേശിയുമായ സ്‌കാനിയ ബെദിരയെ തിരഞ്ഞെടുത്തു. ലോകമെമ്പാടുനിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ബോര്‍ഡില്‍ ഒരു വിദേശരാജ്യത്തെ പ്രതിനിധാനം ചെയ്യുകയെന്ന അപൂര്‍വനേട്ടമാണ് ഇതോടെ ഒരു മലയാളിക്ക് സ്വന്തമായിരിക്കുന്നത്. 

സാഹിത്യത്തിലൂടെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ബന്ധം വിപുലപ്പെടുത്തുകയും ഇതിലൂടെ ആഗോള സമാധാനത്തിനായി പ്രവര്‍ത്തിക്കുകയുമാണ് സംഘടനയുടെ മുഖ്യ ഉദ്ദേശം. മാനുഷിക മൂല്യങ്ങളെ സാഹിത്യസൃഷ്ടികളിലൂടെ ജനങ്ങളിലേക്കെത്തിക്കുകയെന്നതും സംഘടന വിഭാവനം ചെയ്യുന്നു. ഇത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്ന് റൈറ്റേഴ്‌സ് ക്യാപിറ്റല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറലും പ്രമുഖ ഇറ്റാലിയന്‍ സാഹിത്യകാരിയുമായ ഡോ. മരിയ മിറാഗ്ലിയ അഭിപ്രായപ്പെട്ടു.

സാഹിത്യരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സ്വദേശികളിലും പ്രവാസികളിലും ഒരുപോലെ ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ബെദിര എന്ന കൊച്ചു ഗ്രാമത്തില്‍ തുരുത്തി അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെയും ഹവ്വായുടേയും മകനായ സ്‌കാനിയ ബദിര. വായനയിലൂടെയും എഴുത്തിലൂടെയും ഏറെ ചെറുപ്പത്തില്‍ തന്നെ സാഹിത്യജീവകാരുണ്യ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്‌കാനിയ ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒപ്‌റ്റോമെട്രിസ്റ്റായി യു.എ.ഇയിലെത്തിയത്. 

ഇരുപത്തേഴോളം രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളുള്‍പ്പെട്ട സമിതിയാണ് സ്‌കാനിയയുടെ നാമനിര്‍ദ്ദേശം അംഗീകരിച്ചത്. സാഹിത്യത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പരിഗണിച്ചാണ് ഈ അപൂര്‍വ അംഗീകാരമെന്ന് പ്രശസ്തി പത്രത്തില്‍ പറയുന്നു. ലോകരാജ്യങ്ങളില്‍ അറബ് സാഹിത്യമേഖലയെ പ്രതിനിധാനം ചെയ്യുകയെന്നത് സുപ്രധാന ദൗത്യമാണെങ്കിലും അത് സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് പദവി ഏറ്റുവാങ്ങിക്കൊണ്ട് സ്‌കാനിയ ബെദിര പറഞ്ഞു.

ഭാര്യ :ഫോര്‍ട്ട് റോഡ് കുന്നില്‍ ജാസ്മിന്‍ അഹ്മദ് ഹുസൈന്‍.വിദ്യാര്‍ഥികളായ ജറി ഷെഹ്‌സാദ് , മഹ്‌സൂം ലൈസ് മക്കളാണ്.

keywords : kasaragod-scania-bedira-writers-capital-foundation-uae
Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad