Type Here to Get Search Results !

Bottom Ad

ബേക്കൂരില്‍ ക്ലബ്ബിന് നേരെ അക്രമം: രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു

ഉപ്പള(www.evisionnews.in): ബേക്കൂരില്‍ ക്ലബ്ബിന് നേരെ അക്രമം. രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. ക്ലബ്ബിന്റെ ഗ്ലാസുകളും ഫര്‍ണിച്ചറുകളും നശിപ്പിച്ചു. ബേക്കൂറിലെ റോക്ക് ഗെയ്‌സ് ക്ലബ്ബിന് നേരെയാണ് അക്രമമുണ്ടായത്. മുര്‍ഷിദ്(22), പ്രതാപ് നഗറിലെ ഹമീദ് (19) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മുര്‍ഷിദിനെ കുമ്പള സഹകരണ ആസ്പത്രിയിലും ഹമീദിനെ കുമ്പള ഗവ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ക്ലബ്ബില്‍ ഇരിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം അക്രമിക്കുകയായിരുന്നുവെന്ന് മുര്‍ഷിദ് പരാതിപ്പെട്ടു. അതേസമയം നടന്നുപോകുന്നതിനിടെ നാലുപേര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഹമീദ് പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords:Uppala-Bekoor-Club-Attack

Post a Comment

0 Comments

Top Post Ad

Below Post Ad