Type Here to Get Search Results !

Bottom Ad

വീട്ടില്‍ സൂക്ഷിച്ച 18 പവന്‍ സ്വര്‍ണ്ണാഭരണം മോഷണം പോയി


പയ്യന്നൂര്‍  (www.evisionnews.in)  : വീട്ടില്‍ സൂക്ഷിച്ച 18 പവന്‍ സ്വര്‍ണ്ണാഭരണം മോഷണം പോയി. കുറ്റൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപത്തെ പലേരി അംബികാ ഗംഗാധരന്റെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം പയ്യന്നൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി ആഭരണങ്ങള്‍ അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ടതായി മനസ്സിലായത്.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിക്കാരിയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകനും മാത്രമാണ് വീട്ടിലുള്ളത്. ഭര്‍ത്താവ് വിദേശത്താണ്. പയ്യന്നൂര്‍ സി ഐ വി രമേശന്‍, പെരിങ്ങോം എസ് ഐ കെ.വി.നിഷിത് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Keywords: House-theft-gold

Tags

Post a Comment

0 Comments

Top Post Ad

Below Post Ad