Type Here to Get Search Results !

Bottom Ad

ചെറുപുഴയിലെ ലൈംഗീക പീഡനം: യുവാവ് റിമാന്റില്‍

പയ്യന്നൂര്‍  (www.evisionnews.in) : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. 

പാടിയോട്ടുചാല്‍ തട്ടുമ്മല്‍ സ്വദേശി മനോജി(46)നെയാണ് പയ്യന്നൂര്‍ സി ഐ വി.രമേശന്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. 

ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനൊന്നുകാരിയെ വീട്ടില്‍ ആളില്ലാത്ത സമയത്തെത്തി പീഡിപ്പിച്ചതായാണ് പരാതി. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്‌കൂളധികൃതര്‍ പീഡനം പോലിസിലറിയിക്കുകയായിരുന്നു.

പ്രതിയെ വൈദ്യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Keywords: Rape-Youth-Arrest-Cherupuzha

Tags

Post a Comment

0 Comments

Top Post Ad

Below Post Ad