Type Here to Get Search Results !

Bottom Ad

റിയോ ഒളിംബിക്‌സ് ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ സിന്ധു


റിയോഡി ജെ നീറിയോ(www.evisionnews.in)പിവി സിന്ധു ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജപ്പാന്റെ ഒക്കുഹാരയെയാണ് സിന്ധു അടിച്ചൊതുക്കിയത്. ആദ്യ സെറ്റില്‍ 21-19 എന്ന സ്‌കോറിന് മുന്നിട്ട് നിന്ന സിന്ധു തൊട്ടടുത്ത സെറ്റില്‍21 -10 ലീഡ് നേടിയാണ് മിന്നിന്ന വിജയം കൊയ്തത്.

ഓരോ ചുവടിലും എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. അവസാനമില്ലാത്ത ആരവങ്ങള്‍ സാക്ഷിയാക്കി ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് നൂറ് മേനി മികവോടെ സിന്ധു വെള്ളി ഉറപ്പിക്കുകയായിരുന്നു.
ഇതോടെ, നിരാശയുടെ ദിനങ്ങള്‍ക്ക് അവധി കൊടുത്തുകൊണ്ട് സാക്ഷി മാലിക്കിനൊപ്പം റിയോയയില്‍ സിന്ധുവും ചരിത്രം രചിക്കുകയാണ്. നിറഞ്ഞുകവിഞ്ഞ ബാഡ്മിന്റണ്‍ വേദിയില്‍ ആര്‍പ്പുവിളികളോടെയാണ് താരത്തിന്റെ പ്രകടനത്തെ കാണികള്‍ നെഞ്ചേറ്റിയത്. നാളെ വൈകിട്ട് 7.30 നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സ്‌പെയിന്റെ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിനോടാണ് സിന്ധു ഏറ്റുമുട്ടുക.
അതിശയകരമായ ഫോമില്‍ ജപ്പാന്‍ താരത്തെ വിറപ്പിച്ച ആ മാന്ത്രിക ചുവടുകള്‍ക്ക്‌ നാളത്തെ സന്ധ്യ സ്വര്‍ണത്തിക്കത്തിളക്കത്തിന്റെത്‌ തന്നെയാകുമെന്ന് ഇന്ത്യന്‍ കായിക ലോകം പ്രതീക്ഷിക്കുന്നു.

Keywords: badminton-olympics-semi-final-win

Post a Comment

0 Comments

Top Post Ad

Below Post Ad