പൊയിനാച്ചി (www.evisionnews.in): കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വീടും തൊഴുത്തും തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. കരിച്ചേരി പെരളം തറവാട് വീടിനടുത്ത് താമസിക്കുന്ന എ. ലീലയുടെ ഓടിട്ട വീടാണ് തകര്‍ന്നത്. ലീല സംഭവസമയം പുറത്തായിരുന്നു. കോളിയടുക്കം കുണ്ടയില്‍ മാണിയമ്മയുടെ ഓടിട്ട തൊഴുത്തും മഴയില്‍ നിലംപൊത്തി. പശുവിനെ കറക്കുകയായിരുന്ന മകന്‍ രാധാകൃഷ്ണന് ഓട് ദേഹത്ത് വീണ് പരിക്കേറ്റു. ചിങ്ങം ഒന്നുമുതല്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.
Post a Comment
0 Comments