Type Here to Get Search Results !

Bottom Ad

കോട്ടയം പാലായില്‍ നിന്ന് പുതിയ വാര്‍ത്ത: തെരുവുനായ സംരക്ഷണത്തിന് 'ഡോഗ് പാര്‍ക്ക്'


കോട്ടയം (www.evisionnews.in): തെരുവുനായ്ക്കളുടെ ആക്രമണ വാര്‍ത്തകള്‍ കേട്ട് കേരളം നടുങ്ങുമ്പോള്‍ തെരുവുനായ സംരക്ഷണത്തിനായി പാര്‍ക്ക് ഒരുക്കി പാലാ നഗരസഭ വേറിട്ട വാര്‍ത്ത സൃഷ്ടിച്ചു. ഒന്നര വര്‍ഷം മുമ്പാണ് പാലായില്‍ ഡോഗ് പാര്‍ക്ക് ആരംഭിച്ചത്. നായ്ക്കളുടെ സംരക്ഷണത്തിലൂടെ സംസ്ഥാനത്തിനാകെ മാതൃകയാകുകയാണ് ഇതിലൂടെ പാലാ നഗരസഭ.

അറുപതോളം നായ്ക്കളെ ഒരേസമയം ഡോഗ്പാര്‍ക്കില്‍ സംരക്ഷിക്കാന്‍ സാധിക്കും. അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടിച്ച് ഇവയ്ക്ക് കുത്തിവെപ്പ് ഉള്‍പ്പടെയുള്ള ചികിത്സയും നല്‍കും. ഭക്ഷണവും മരുന്നും നല്‍കി നായ്ക്കളെ കൂട്ടിലിട്ട് ജനങ്ങള്‍ക്ക് ഉപദ്രവകരമല്ലാത്ത രീതിയില്‍ സംരക്ഷിക്കുക എന്നതാണ് ഡോഗ്പാര്‍ക്കിന്റെ ലക്ഷ്യം. ഏഴ് ലക്ഷം രൂപയാണ് പാലാ നഗരസഭ ഇതിനായി ചെലവഴിച്ചത്.


Keywords: Kerala-news-pala-street-dogs-pala-municipality-dogpark
Tags

Post a Comment

0 Comments

Top Post Ad

Below Post Ad