കാസര്‍കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടായി അഷ്റഫ് എടനീരിനെയും ജനറല്‍ സെക്രട്ടറിയായി ടി.ഡി കബീറിനെയും ട്രഷററായി യൂസുഫ് ഉളുവാറിനെയും തെരഞ്ഞെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്ച 11മണിക്ക് നടന്ന കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റുഭാരവാഹികള്‍: നാസര്‍ ചായിന്റടി, ഹാരിസ് പട്ല, ടി.എസ് നജീബ്, മന്‍സൂര്‍ മല്ലത്ത്, ബഷീര്‍ കൊവ്വല്‍പള്ളി (വൈസ് പ്രസിഡണ്ടുമാര്‍), സെഡ്.എ കയ്യാര്‍, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊറ്റിക്കാല്,നിസാം പട്ടേല്‍ (ജോ. സെക്രട്ടറിമാര്‍).
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.എ താഹിര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. എ.കെ.എം അഷ്റഫ് സ്വാഗതം പറഞ്ഞു.
Keywords: kasaragod-myl-committee

congratulation.,,ALL THE BEST
ReplyDeletecongratulation.,,ALL THE BEST
ReplyDelete