ചൂരി (www.evisionnews.in): രാജ്യഭിമനം കാക്കൂ, ആത്മാഭിമാനം ഉണര്‍ത്തു എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം മധൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വാഹനപ്രചാരണ ജാഥ നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എം ഇഖ്ബാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ അസീസ് ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു.
ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ്‌നഗര്‍, ഹാരിസ് പട്‌ല, മജീദ് പട്‌ല, ബഷീര്‍ ഉളിയത്തടുക്ക, ഇഖ്ബാല്‍ ചൂരി, നാഫിഅ് പട്‌ല, ജുനൈദ് ചൂരി, ഖാദര്‍ സംബന്ധിച്ചു. ഹര്‍ഷാദ് എസ്.പി നഗര്‍ സ്വാഗതവും അലി ഉളിയത്തടുക്ക നന്ദിയും പറഞ്ഞു. ചൂരിയില്‍ നിന്ന് രാവിലെ ആരംഭിച്ച ജാഥ വൈകിട്ട് ഏഴ് മണിക്ക് ഉളിയത്തടുക്കയില്‍ സമാപിക്കും.
Keywords: Kasaragod-news-youth-league-jadha
Post a Comment
0 Comments