Type Here to Get Search Results !

Bottom Ad

അവഗണനക്കെതിരെ ഐക്യപ്പെട്ട് നേതാക്കള്‍


കാസര്‍കോട് (www.evisionnews.in): കാസര്‍കോടെന്തേ കേരളത്തിലല്ലേ എന്ന വിഷയത്തില്‍ ഇ വിഷന്‍ ന്യൂസ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഡിബേറ്റ് അവഗണക്കെതിരെയുള്ള ഐക്യപ്പെടലായി. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണനകള്‍ക്കെതിരെ ഡിബേറ്റില്‍ പങ്കെടുത്ത നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കാസര്‍കോടിന്റെ സമഗ്രമായ വികസനത്തിന് പുതിയ പാക്കേജ് കൊണ്ടുവരണമെന്നും ജില്ലയുടെ വികസനത്തിനെതിരെ മുഖം തിരിക്കുന്നതിനെതിരെ രാഷ്ട്രീയ വൈര്യം മറന്ന് പ്രതികരിക്കണമെന്നും വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് സംബന്ധിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു.


വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് മാഹിന്‍ കേളോട്ട് (മുസ്ലിം ലീഗ്), എം.സി പ്രഭാകരന്‍ (കോണ്‍ഗ്രസ്), മണികണ്ഠന്‍ (സി.പി.എം), രാധാകൃഷ്ണന്‍ പെരുമ്പള (സി.പി.ഐ), വേലായുധന്‍ (ബി.ജെ.പി), അസീസ് കടപ്പുറം (ഐ.എന്‍.എല്‍), എം.യു അബ്ദുല്‍ സലാം (എസ്.ഡി.പി.ഐ), പ്രമുഖ വ്യവസായി യു.കെ യൂസുഫ്, ബാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ.എന്‍ അശോക് കുമാര്‍ പങ്കെടുത്തു. എം.എ നജീബ് മോഡറേറ്ററായിരുന്നു. ഡിബേറ്റിന്റെ പൂര്‍ണരൂപം ഇവിഷന്റെ ഒഫീഷ്യല്‍ സൈറ്റിലും കെ.എല്‍ 14 ടിവിയുടെ www.KL14.tv എന്ന സൈറ്റിലും ലഭ്യമാണ്.

Keywords; Kasaragod-news-open-debate-site-municipal-conference 

Post a Comment

0 Comments

Top Post Ad

Below Post Ad