Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് -ദുബൈ കെ.എം.സി.സി മെസ്റ്റ് പരീക്ഷാ അവാര്‍ഡ് ദാനം ഇന്ന്


കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് ജില്ലാ കമ്മിറ്റി ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ മെസ്റ്റ് പരീക്ഷാ വിജയികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ഉപഹാരങ്ങളും ഇന്ന് വിതരണം ചെയ്യും. ഉച്ചക്ക് രണ്ടു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെ.എം.സി.സി നേതാക്കള്‍ സംബന്ധിക്കും.

ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. ജില്ലയിലെ ഓരോ മണ്ഡലങ്ങളില്‍ നിന്നും ഇരുവിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ വീതം സ്‌കോളര്‍ഷിപ്പും ആദ്യ നൂറ് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ഉപഹാരങ്ങളുമാണ് വിതരണം ചെയ്യുന്നത്. അമ്പത് ചോദ്യങ്ങള്‍ അടങ്ങിയ ഒ.എം.ആര്‍ പരീക്ഷയില്‍ കന്നട, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പരീക്ഷ നടന്നു.


Keywords: Kasaragod-news-msf-mest-examin

Post a Comment

0 Comments

Top Post Ad

Below Post Ad