Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയിലെ കൈക്കൂലിക്കാരനായ ഡോക്ടറെ സംരക്ഷിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന


കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രിയിലെ കുപ്രസിദ്ധ കൈക്കൂലിക്കാരനായ ഡോക്ടറെ ഒരുതരത്തിലും സംരക്ഷിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന വിവാദ ഡോക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് ഡോക്ടര്‍ നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും നീതികരിക്കാനാവില്ല സംഘടനക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. 

ആദിവാസി യുവതിയില്‍ നിന്ന് ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവത്തെ തുടര്‍ന്ന് ഒന്നിലേറെ തവണയാണ് സംഘടനയിലെ ഡോക്ടര്‍മാര്‍ ഔദ്യോഗികമായും അല്ലാതെയും യോഗം ചേര്‍ന്ന് ഭിഷഗ്വരസമൂഹത്തിനാകെ അപമാനമുണ്ടാക്കിയ ഡോക്ടര്‍ക്കെതിരെ പേരെടുത്ത് പറഞ്ഞും അല്ലാതെയും വിമര്‍ശനം ചൊരിഞ്ഞത്. കൈക്കൂലിക്കാരനായ ഡോക്ടറെ സംരക്ഷിക്കില്ലെന്ന വിവരം സംഘടനാ ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും ധരിപ്പിച്ചിട്ടുണ്ട്. നാട്ടുകാരുടെയും വിവിധ കക്ഷി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും പരാതിയിന്മേല്‍ ഡിഎംഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ ആരോഗ്യവകുപ്പിലെ വിജിലന്‍സിന് മുമ്പിലുണ്ട്. ഇവര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. 

കഴിഞ്ഞ ദിവസം എംഎല്‍എയുടെയും കലക്ടറുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗവും കൈക്കൂലിക്കാരനായ ഡോക്ടര്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉന്നയിക്കപ്പെട്ടത്. ആരോപണ വിധേയനായ ഡോക്ടറെ മുന്നിലിരുത്തി നടന്ന ചര്‍ച്ചയില്‍ ഇനിമേലില്‍ ഇത്തരം പരാതി ഉയര്‍ന്നാല്‍ തങ്ങളും കൈവിടുമെന്ന് ഡോക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉയര്‍ന്ന മാധ്യമവാര്‍ത്തകളെ പരിഹസിക്കുകയാണ് കൈക്കൂലിക്കാരനായ ഡോക്ടര്‍ ഇപ്പോള്‍ ചെയ്തുവരുന്നത്.

Keyworsds: Kasaragod-news-general-hospital-doctor-report

Post a Comment

0 Comments

Top Post Ad

Below Post Ad