കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട്ടെയും പരിസരത്തെയും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കാഞ്ഞങ്ങാട്ട് സ്ഥാപിച്ച 33കെവി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹൊസ്ദുര്‍ഗ് നഗരസഭാ ടൗണ്‍ ഹാളില്‍ ഉച്ചക്ക് 12.15ന് ഉദ്ഘാടന ചടങ്ങ്. നിശ്ചിത സമയത്തില്‍ നിന്നും മണിക്കൂര്‍ വൈകിത്തുടങ്ങിയ ചടങ്ങില്‍ വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ശിവരാജന്‍ സ്വാഗതം പറയുമ്പോള്‍തന്നെ കറന്റ് പണി തുടങ്ങി.
തുടര്‍ന്ന് ജനറേറ്റര്‍ ഉപയോഗിച്ച് ചടങ്ങ് തുടര്‍ന്നു. പത്ത് മിനുറ്റ് കഴിഞ്ഞപ്പോള്‍ വൈദ്യുതി എത്തിയതിനാല്‍ ജനറേറ്റര്‍ ഓഫാക്കുകയും ചെയ്തു. സ്വാഗതത്തിന് ശേഷം ഡിസ്ട്രീബ്യൂഷന്‍ വിംഗിലെ കോഴിക്കോട് നോര്‍ത്ത് ചീഫ് പി. കുമാരന്റെ റിപ്പോര്‍ട്ട് അവതരണം. തുടങ്ങിയപ്പോഴേക്കും ദേ, കറന്റ് പോയി. മന്ത്രി പങ്കെടുത്ത പരിപാടി നടന്നു കൊണ്ടിരിക്കെ ഇങ്ങനെ നാലു തവണയാണ് കറണ്ടു പോയത്. ചടങ്ങിനിടെ കറന്റ് വന്നും പോയും ഇരുന്നത് മൂലം വകുപ്പ്മന്ത്രിയുടെ ജില്ലയിലെ ആദ്യത്തെ ചടങ്ങ് അലങ്കോലമാകാനിടയായി.
Keywords; Kasaragod-news-substion-minister
Post a Comment
0 Comments