കാസര്‍കോട് (www.evisionnews.in): മുള്ളേരിയയിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നാലായി ഓഹരി വയ്ക്കാന്‍ കോടതി വിധി. ആദൂരിലെ പരേതനായ എ.എം. അബുബക്കര്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള 41കട മുറികളോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്‌സും അതുള്‍പ്പെട്ട സ്ഥലവുമാണ് നാലായി ഓഹരിവയ്ക്കണമെന്ന് കോടതി വിധിച്ചത്. ഭാര്യ ആയിഷയ്ക്കും മക്കളായ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍, എ.എം ഹുസൈനാര്‍ എന്നിവര്‍ക്കുമാണ് വസ്തുവും കടകളും വീതം വയ്‌ക്കേണ്ടത്.
കടകളുടെയും അതു നില്‍ക്കുന്ന വസ്തുവിന്റെയും മൂന്നുഭാഗം ആയിഷയും ഏഴുഭാഗം വീതം മുന്നു ആണ്‍മക്കളും വീതിച്ചെടുക്കണമെന്നാണ് സബോര്‍ഡിനേറ്റ് ജഡ്ജ് പി.ടി പ്രകാശന്റെ ഉത്തരവ്. 2015 മേയ് ഏഴിനാണ് അബൂബക്കര്‍ ഹാജി മരിച്ചത്. അതിനുശേഷം വര്‍ഷം 14,28,000 രൂപ വാടക കിട്ടുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് അദ്ദേഹത്തിന്റെ മക്കളിലൊരാളായ എ.എം ഹുസൈനാര്‍ കൈവശം വച്ച് അനുഭവിക്കുകയായിരുന്നു. ഇതിനെതിരെയാണ് അബൂബക്കര്‍ ഹാജിയുടെ ഭാര്യയും രണ്ട് ആണ്‍മക്കളും കോടതിയെ സമീപിച്ചത്.
Keywords: Kasaragod-news-complex-court-
Post a Comment
0 Comments