കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളജില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് 11 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. വൈകിട്ടോടെ കാമ്പസില്‍ എസ്.എഫ്.ഐ -എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘട്ടനമുണ്ടായത്. അക്രമത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ പ്രണവിനും എ.ബി.വി പി പ്രവര്‍ത്തകനായ രാജപുരത്തെ ശ്രീഹരിക്കും പരിക്കേറ്റിരുന്നു.
സ്വാതന്ത്ര്യ ദിനത്തില്‍ കാമ്പസില്‍ നടന്ന സ്വാതന്ത്യദിന പരിപാടിയുടെ ചിത്രങ്ങള്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിന് പിന്നിലെന്നാണ് ആരോപണം. പ്രണവിന്റെ പരാതിയില്‍ എ.ബി.വി.പി പ്രവര്‍ത്തകരായ ശ്രീഹരി, ആനന്ദ്, അഭിജിത് എന്നിവരടക്കം ആറു പേര്‍ക്കെതിരെയും ശ്രീഹരിയുടെ പരാതിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ പ്രണവ്, ശബരീഷ്, സുരാജ്, അക്ഷയ്, രോഹിത് തുടങ്ങി എട്ടു പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. എ.ബി.വി.പി ജില്ലാ ജോയിന്‍ കണ്‍വീനര്‍ കൂടിയായ ശ്രീഹരിക്ക് നേരെയുണ്ടായ എസ്.എഫ്.ഐ അക്രമം ആസൂത്രിതമെന്ന് ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ പറഞ്ഞു.
Post a Comment
0 Comments