റിയോ (www.evisionnews.in): റിയോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ടിനു സ്വര്‍ണം. ഫൈനലില്‍ 19.78 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സിലാണ് ബോള്‍ട്ട് സ്പ്രിന്റ് ഡബിള്‍ നേടുന്നത്. ആദ്യമായാണ് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്.
ഒളിമ്പിക്സില്‍ ബോള്‍ട്ടിന്റെ എട്ടാം സ്വര്‍ണവും റിയോ ഒളിമ്പിക്സിലെ രണ്ടാം സ്വര്‍ണവുമാണിത്. മത്സരത്തില്‍ കാനഡയുടെ ആന്ദ്ര ഡി ഗ്രാസി (20.02) രണ്ടാം സ്ഥാനത്തെത്തി. ഫ്രാന്‍സിന്റെ ക്രിസ്റ്റഫര്‍ ലെമെയെട്രെ (20.12) വെങ്കല മെഡലും നേടി. അതേസമയം, ബോള്‍ട്ടിനു 200 മീറ്ററിലെ തന്റെ തന്നെ ലോക റിക്കാര്‍ഡ് തകര്‍ക്കാനായില്ല. 2009 ല്‍ ബെര്‍ലിനില്‍ നടന്ന ലോക അത്ലറ്റിക് മീറ്റില്‍ 19.19 സെക്കന്‍ഡില്‍ ഓടിയാണ് ബോള്‍ട്ട് മികച്ച സമയം കുറിച്ചിരുന്നത്.
Post a Comment
0 Comments