Type Here to Get Search Results !

Bottom Ad

നദാപുരം അസ്ലം വധം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍


നാദാപുരം (www.evisionnews.in): നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയ കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.  വളയത്തെ കുട്ടു എന്ന നിധിനാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ഇന്നോവ കാര്‍ നല്‍കിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ പത്ത് ദിവസത്തിനു ശേഷമാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇയാള്‍ കൊലയാളി സംഘത്തില്‍പെട്ടവരല്ല. പ്രതികള്‍ക്ക് വാഹനം കൈമാറിയതാണ് നിധിനെതിരെയുള്ള കേസ്. 

ഇയാള്‍ രണ്ടു ദിവസമായി പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. എന്നാല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളുടെ പേരുവിവരങ്ങടക്കമുള്ള എല്ലാവിവരങ്ങളും പോലീസിന് ലഭിച്ചു. കേസില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും.

Keywords: Kozikkod-iuml-innova-arrest-case

Tags

Post a Comment

0 Comments

Top Post Ad

Below Post Ad