കാസര്‍കോട് (www.evisionnews.in) : സെപ്റ്റംബറില്‍ നടക്കുന്ന പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് എം എസ് എഫ് കാസര്‍കോട് മുന്‍സിപല്‍ ജനറല്‍ സെക്രട്ടറി റഫീഖ് വിദ്യാനഗര്‍ ആവശ്യപ്പെട്ടു.
മുന്‍ വര്‍ഷം ഒരു വിഷയത്തിന് 150 രൂപ ഉണ്ടായിരുന്ന ഫീസ് ഇടതു സര്‍ക്കാര്‍ 175 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. 3 വിഷയങ്ങള്‍ വരെ ഇമ്പ്രൂവ്‌മെന്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 75 രൂപ അധികമായി അടക്കേണ്ടി വരുന്നു. ഈ മാസം 19 നാണ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തിരമായി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഇ മെയില്‍ വഴി നിവേദനം നല്‍കി.
Keywords: Msf-kasaragod
Post a Comment
0 Comments