കാസര്‍കോട് (www.evisionnews.in) : വ്യാജ ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസില്‍ കാസര്‍കോട്ട് പിടിയിലായ രണ്ടു പ്രതികളെ എറണാകുളം പൊലീസിനു കൈമാറി.
വിദ്യാനഗര്‍, കോപ്പയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരും കര്‍ണ്ണാടക സ്വദേശികളുമായ ബി..ബഷീര്‍(36) എന്‍.ഹംസ(32) എന്നിവരെയാണ് ഞാറാഴ്ച രാവിലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. ദീപുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനു കൈമാറിയത്. ഇവരെ എറണാകുളത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.
ഇവരുടെ കൂട്ടാളികളായ ടി.കെ. അജ്മല്‍(34), നൂര്‍ മുഹമ്മദ്(32), ഇര്‍ഫാന്‍ ഇബ്രാഹിം(25) എന്നിവര്‍ പൂനയില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെയും കേരള പൊലീസിനു ഇന്നു വിട്ടുകിട്ടിയേക്കും. നേരത്തെ വ്യാജ ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പുകേസില്‍ എറണാകുളത്തു അറസ്റ്റിലായ കാസര്‍കോട്ടെ മുഹമ്മദ് സാബിദിന്റെ കൂട്ടാളികളാണ് വിദ്യാനഗറില്‍ താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. എറണാകുളത്തെ കടയില്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും കാസര്‍കോട്ടെ പെട്രോള്‍ പമ്പ് ഉടമ ലക്ഷ്മി നാരായണയില്‍ നിന്നു വ്യാജ ക്രഡിറ്റ് കാര്‍ഡുപയോഗിച്ച് പണം തട്ടിയതിനു സാബിദിനെതിരെ കേസുണ്ട്.
എറണാകുളത്തു പിടിയിലായ ഇയാളെ മറ്റന്നാള്‍ കാസര്‍കോട്ടെത്തിച്ച് ചോദ്യം ചെയ്യും. പിടിയിലായ സാബിദ് നല്‍കിയ വിലാസം വ്യാജമാണോയെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്.
Keywords: Credit-card-accused-vhanged-to-kochu-police
Post a Comment
0 Comments