Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ 100രൂപ കൈകൂലി വാങ്ങുന്നതിനിടെ സിവില്‍ എക്സൈസ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു


മഞ്ചേശ്വരം:(www.evisionnews.in) മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ 100രൂപ കൈകൂലി വാങ്ങുന്നതിനിടെ സിവില്‍ എക്സൈസ് ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.മഞ്ചേശ്വരം ചെക്ക്പോസ്റ്റിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ചീമേനി സ്വദേശി രഞ്ജിത്തി (35) നെയാണ് കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.കൈക്കൂലി വാങ്ങുന്നതായി രഹസ്യ വിവരം ലഭിച്ച വിജിലന്‍സ് സംഘം ചെക്ക്പോസ്റ്റില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു.
അന്യസംസ്ഥാനത്ത് നിന്ന് വരുന്ന ലോറികള്‍ കടത്തി വിടാന്‍ 100 രൂപയാണത്രെ രഞ്ജിത്ത് കൈക്കൂലി വാങ്ങിയിരുന്നത്. ദിവസേന 1000 ലോറികളിലേറെ ചെക്ക് പോസ്റ്റ് കടന്നുപോകുന്നതായാണ് വിവരം. ഒരു ലക്ഷം രൂപ ഈ രീതിയില്‍ ഉണ്ടാക്കുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. വിജിലന്‍സ് നല്‍കിയ 100 രൂപ നോട്ട് തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ കൈമാറിയ ഉടനെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ഡി.വൈ.എസ്.പി.: കെവി.. രഘുരാമന്‍, സി.ഐ. മാരായ വി. ബാലകൃഷ്ണന്‍ നായര്‍, എ. അനില്‍ കുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

keywords : kasragod-majewsharam-check-post-vigilance-bribery-arrest

Post a Comment

0 Comments

Top Post Ad

Below Post Ad