Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ജില്ലാ സമ്മേളനം: എതിര്‍ത്തോട് യൂത്ത് ലീഗ് കരിയര്‍ ഗൈഡന്‍സ് ക്ലാസും അവാര്‍ഡ് ദാനവും നടത്തി.


എതിര്‍ത്തോട്:(www.evisionnews.in) മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എം.എസ്.എഫ് എതിര്‍ത്തോട് ശാഖാ കമ്മിറ്റിയുടെ സഹകരണത്തോടെ ശാഖാ യൂത്ത് ലീഗ് കമ്മിറ്റി വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് ദാനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി. ജില്ലാ സെക്രട്ടറി നാസര്‍ ചായിന്റടി ഉദ്ഘാടനം ചെയ്തു. അര്‍ഷാദ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ശരീഫ് പൊവ്വല്‍ ക്ലാസിന് നേതൃത്വം നല്‍കി. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്ദീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം അശ്റഫ്, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് ഇ.അബൂബക്കര്‍ ഹാജി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി എന്നിവര്‍ ഉപഹാരം നല്‍കി.

എം എസ് എഫ് സംസ്ഥാന വൈസ്.പ്രസിഡണ്ട് ഹാഷിംബംബ്രാണി, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ അശ്റഫ് എടനീര്‍, യൂസുഫ് ഉളുവാര്‍, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, ബി.കെ ബഷീര്‍ പൈക്ക, അസറുദ്ദീന്‍ എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, തബ് ഷീര്‍ ,ശാനിഫ് നെല്ലിക്കട്ട, സാദിഖ് പാണളം, എന്നിവര്‍ സംസാരിച്ചു.സിറാജുദ്ദീന്‍ പി.എസ് സ്വാഗതവും ശാനിഫ് അഹമ്മദ് നന്ദിയും പറഞ്ഞു.

keywords: youth-league-district-conference-career-guidance-class-award-day

Post a Comment

0 Comments

Top Post Ad

Below Post Ad