Type Here to Get Search Results !

Bottom Ad

തയ്യല്‍ മെഷിന്‍ വിതരണം ചെയ്തു


മുജംങ്കാവ്:(www.evisionnews.in) നിര്‍ധനരായ 10 സ്ത്രീകള്‍ക്ക് തയ്യല്‍ മെഷിന്‍ വിതരണം ചെയ്തു. ഗ്രാമോദ്ധാന്‍ സേവാ സെന്റ്ര് മുജംങ്കാവിന്റെ ആഭിമുഖ്യത്തില്‍ മഹിളാ സമാജത്തില്‍ നടത്തി വരുന്ന സൗജന്യ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ നായ്ക്കാപ്പ് പ്രദേശത്തെ സ്ത്രീകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം സത്യശങ്കര ഭട്ട് വിതരണം ചെയ്തു. സ്ത്രീ ശാക്തീകരണത്തിലൂടെ ഗ്രാമോദ്ധാരണണം സാധ്യമാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയണമെന്ന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സത്യശങ്കര ഭട്ട് പറഞ്ഞു. ചടങ്ങില്‍ ഗ്രാമോദ്ധാന്‍ സേവാ സെന്റ്ര് പ്രസിഡണ്ട് എസ്എന്‍ റാവു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ.പി.ജനാര്‍ദ്ദനന്‍, പ്രോജക്ട് മാനേജര്‍ ചന്ദ്രശേഖര്‍, കോ-ഓഡിനേറ്റര്‍ ധനഞ്ജയന്‍ മധൂര്‍, ഭാരതീ വിദ്യാപീഠം സ്‌കൂള്‍ അഡ്മിനിട്രേറ്റര്‍ ശ്യാം ഭട്ട്, തയ്യല്‍ അധ്യാപിക വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

keywords : kasaragod-poor-family-tailoring-machine-distribution

Post a Comment

0 Comments

Top Post Ad

Below Post Ad