Type Here to Get Search Results !

Bottom Ad

മന്ത്രി ഇ ചന്ദ്രശേഖരന്‍ വെള്ളിയാഴ്ച കാസര്‍കോട്ട്

കാസര്‍കോട്.(www.evisionnews.in)റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വെള്ളിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് പെരിയയില്‍ സായിഭവന പദ്ധതി ഓഫീസ് ഉദ്ഘാടനം ചെയ്യും. 10 മണിക്ക് സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ 102-ാം ജന്മവാര്‍ഷികദിനാഘോഷ പരിപാടികളില്‍ നെല്ലിക്കാട്ട്. 11 മണിക്ക് കക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പാര്‍ലമെന്ററി അഫയേഴ്‌സ് വകുപ്പിന്റെ ശില്പശാല ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് കളക്ടററ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനം. 4.30 ന് ഉദുമയിലും ആറ് മണിക്ക് കാഞ്ഞങ്ങാട് റസ്‌ററ് ഹൗസിലും പരിപാടികളില്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad