കുറ്റിക്കോല്‍.(www.evisionnews.in)മോഡി ഭരണത്തില്‍ ദളിതര്‍ക്ക് പശുവിന്റെ വിലപോലുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുറ്റിക്കോലില്‍ നടന്ന രാഷ്ട്രീയ വിശദീകണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിന്റെ നേതൃത്വത്തിവല്‍ തകര്‍ന്ന് പോയ ബ്രാഹ്മണ പൗരോഹിത്യം തിരിച്ചു കൊണ്ടുവരാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്.മോഡി ഭരണത്തില്‍ ദളിതര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്.
ബീഫ് കഴിക്കാന്‍ ആര്‍ എസ് എസുകാര്‍ വിമാനം കയറി കേരളത്തിലേക്ക് വരുകയാണെന്നും കോടിയേരി പരിഹസിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ബ്രിട്ടീഷ് ഏജന്റുകളായ ആര്‍ എസ് എസ്. യു ഡി എഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഇരട്ടി കാര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ 100 ദിവസം കൊണ്ട് നടത്തിയെന്നും കോടിയേരി അവകാശപ്പെട്ടു. ഇതോടെ എല്ലാ മുന്നണികളും ഒരുപോലെയല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.
കേരളത്തില്‍ രണ്ടര ലക്ഷം വീടുകളില്‍ കക്കൂസുകളില്ല. എല്ലാവര്‍ക്കും കക്കൂസ് എന്ന വലിയ പദ്ധതി നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തന്നെ കൊണ്ടുവരാനാണ് തീരുമാനം. മോഡിയുടെ ഗുജറാത്തല്ല കേരളം എന്ന് ഈ പദ്ധതി നടപ്പിലാക്കപ്പെടുന്നതിലൂടെ മോഡിക്ക് മനസ്സിലാകുമെന്നും കോടിയേരി പറഞ്ഞു.ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.
keywords : kasaragod-modhi-india-kodiyeri-kuttikol-

Post a Comment
0 Comments